FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 27 January 2017


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

അക്കാദമിക മികവ് "വിദ്യാലയ മികവ്" എന്ന സന്ദേശവുമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്രങ്ങളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നവ കേരള വിഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ പദ്ധതിക്ക് കേരളത്തിലുടനീളം 2017 ജനുവരി 27 ന് തുടക്കമായി.

കൈതക്കാട് സ്ക്കൂളില്‍ വെച്ച് നടന്ന പരിപാടി പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അധ്യക്ഷതയില്‍ സ്ക്കൂള്‍ മാനേജര്‍ എം.സി.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍മാന്‍ എസ്..ശിഹാബ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. മദര്‍ പി.ടി.. പ്രസിഡണ്ട് യു.ഉഷ, ഇബ്രാഹിം തട്ടാനിച്ചേരി, ലത്തീഫ് നീലഗിരി തുടങ്ങിയവര്‍ സംസാരിച്ചു. മാനേജ്മെന്റ് ഭാരവാഹികള്‍ ,പി.ടി.. മെമ്പര്‍മാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ അണിചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്തു.

Thursday 26 January 2017


റിപ്പമ്പ്ലിക് ദിനാഘോഷം
ദാരതത്തിന്റെ അറുപത്തിയെട്ടാമത് റിപ്പമ്പ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് പ്രസന്ന ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി..ദാരവാഹികളായ ടി.കെ.ഫൈസല്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി, അരീഷ്, സ്ക്കള്‍ മാനേജര്‍ എം.സി.ഇമ്പ്രാഹിം ഹാജി തുടങ്ങിയവര്‍ റിപ്പമ്പ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ഷാരൂണ്‍, മുശ് രിഫ എന്നീ വിദ്യാര്‍ത്ഥികള്‍ റിപ്പമ്പ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ക്വിസ് മല്‍സരം, ദേശദക്തിഗാനാലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു. മധുരപലഹാര വിതരണം നടത്തി.

Saturday 14 January 2017


പൊതുവിജ്ഞാന ബോധവല്‍ക്കരണ ക്ലാസ്സ്
പൊതുവിജ്ഞാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും, അത് നേടിയെടുക്കുന്നതിന് ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടാക്കുന്നതിനും വേണ്ടി കൈതക്കാട് എ.യു.പി. സ്ക്കൂള്‍ നല്ല പാഠം ക്ലബ്ബിന്റെ നേരൃത്വത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറിന്റെ അദ്ധ്യക്ഷതയില്‍ എന്‍. ജിജേഷ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. പൊതുവിജ്ഞാനം നേടിയെടുക്കുന്നതില്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി ചര്‍ച്ച നടത്തി.
മികച്ച ജോലി സംമ്പാദിക്കുന്നതിനും ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അറിവ് അത്യാവശ്യമാണ്. അത് നേടിയെടുക്കുന്നതിന് ചെറുപ്പം മുതല്‍ വ്യക്തമായ ഒരു ലക്ഷ്യബോധവും കഠിനമായ പരിശ്രമങ്ങളും ആവശ്യമാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നതായിരുന്നു ക്ലാസ്സ്. പരിപാടിയില്‍ നല്ല പാഠം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ സമദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.