FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Sunday 28 June 2015

വിദ്യാരംഗം


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
വായനാവാരാചരണത്തോടനുബന്ധിച്ച് കൈതക്കാട് എ.യു.പി സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പാവനാടകവും സംഘടിപ്പിച്ചു. പ്രമോദ് മാസ്റ്റര്‍ അടുത്തില ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുസ്തക വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് "മുത്തശ്ശിയോടൊപ്പം" എന്ന പാവനാടകം പ്രമോദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
വായനാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ ക്വിസ്, കഥാരചന, ചിത്രരചന തുടങ്ങിയ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ദീപ ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.

Monday 22 June 2015



വായനാദിനം ആചരിച്ചു
പി.എന്‍. പണിക്കര്‍ ചരമ ദിനമായ ജൂണ്‍ 19ന് വായനാ ദിനമായി ആചരിക്കുകയും ഒരാഴ്ചക്കാലം വിവിധ പരിപാടികളോടെ വായനാ വാരാചരണം നടത്തുന്നതിനും തുടക്കമായി.  അസംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെക്കറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു. തുടര്‍ന്ന് ലൈബ്രറി പുസ്തക വിതരണം നടന്നു. സാഹിത്യ ക്വിസ്, വായനാ മല്‍സരം,കഥാരചന, പുസ്തകാസ്വാദനം,ചിത്രരചന,പുസ്തകപ്രദര്‍ശനം  തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം നടക്കും.

കുട്ടികളോടൊപ്പം വായന അമ്മമാരിലേക്കും എത്തിക്കുന്നതിന്  "അമ്മവായന "പദ്ധതിക്കും തുടക്കമായി.               അമ്മമാര്‍ക്ക് ആഴ്ചയിലൊരു ദിവസം സ്ക്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. അമ്മവായന പദ്ധതി സ്ക്കൂളിലെ ഉറുദു അദ്ധ്യാപികയും രക്ഷിതാവുമായ റഹ്മത്ത് ടീച്ചര്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ  റഹ്മത്തിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.
 

Tuesday 16 June 2015

സ്മാര്‍ട്ട് ക്ലാസ്സ് റും ഉദ്ഘാടനം


കൈതക്കാട് സ്ക്കൂളും സ്മാര്‍ട്ടായി
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ ഒന്നാം ക്ലാസ്സ് രണ്ട് ഡിവിഷനുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഒരുക്കി.സ്ക്കൂള്‍ മാനേജ്മെന്റ് ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം സംവിധാനം കൈതക്കാട് ജമായത്ത് കമ്മിറ്റി പ്രസിഡണ്ടും, സ്ക്കൂള്‍ മാനേജരുമായ എം.സി.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി,എസ്. എ ശിഹാബ്, ലത്തീഫ് നീലഗിരി, ഹംസന്‍ പയ്യങ്കി, പി.കെ. ഫൈസല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി..പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

Friday 12 June 2015

ജനറല്‍ബോഡി


PTA ജനറല്‍ ബോഡി യോഗം
2015-16 വര്‍ഷത്തെ PTA ജനറല്‍ബോഡി യോഗം 11-06-2015 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി എം.ടി.പി.ഷാഹുല്‍ ഹമീദിനെയും വൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി സജിത പി.പി.പി യെയും തെരഞ്ഞെടുത്തു.



Friday 5 June 2015

ലോക പരിസ്ഥിതി ദിനാചരണം- ജൂണ്‍ 5


ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി സ്ക്കൂളില്‍ നടത്തി. അസംബ്ളിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകനായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു.തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മരത്തൈ വിതരണം ചെയ്തു.സ്ക്കൂള്‍ വളപ്പില്‍ 6A ക്ലാസ്സിലെ IEDവിദ്യാര്‍ത്ഥി മുഹമ്മദ് ഇമ്റാന്‍ മരത്തൈ നടുകയും, കോമ്പൗണ്ടില്‍ മുഴുവന്‍ മരം നട്ട്  സംരക്ഷിക്കാന്‍ ക്ളാസ്സുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മല്‍സരവും നടത്തി. പരിസ്ഥിതി ക്ലബ്ബ് രൂപീകരണവും നടന്നു.


Wednesday 3 June 2015

പ്രവേശനോല്‍സവം 2015-16


പ്രവേശനോല്‍സവം 2015-16
 
2015-16 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പീ.ടി.എ യുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ പ്രവശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ നടത്തി.പ്രവേശനഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ എസ്..ശിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ മെമ്പര്‍ മാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസകളര്‍പ്പിച്ചു സംസാരിച്ചു
 
എസ്.എസ്.എ യുടെയും, പി.ടി.എ യുടെയും ആഭിമഖ്യത്തില്‍ ഒന്നാം ക്ലാസ്സിലെത്തിയ മുപ്പത്തി ഒമ്പത് കുട്ടികള്‍ക്കുള്ള പഠനോപകരണകിറ്റ് വിതരണം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പായസ വിതരണവും നടത്തി.