FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday 14 November 2018


ശിശുദിനം
സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ാം ജന്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ളിയില്‍ ചാച്ചാജി യെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വിജയ ടീച്ചര്‍ കുട്ടികളോട് സംവദിച്ചു. ചാച്ചാജിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചടങ്ങില്‍ വെച്ച് ഉറുദു ടാലന്റ് മീറ്റില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് മല്‍സരിക്കാന്‍ അര്‍ഹത നേടി സ്ക്കൂളിന്റെ അഭിമാനമായ അഞ്ച‍ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹാദിയ ബുഷ്റുദ്ദീനെ അനുമോദിച്ചു.

Monday 12 November 2018


സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.
സഹോര" സാംസ്ക്കാരിക വേദി പടന്ന യുടെ നേതൃത്വത്തില്‍ സഹോര പബ്ളിക്കേഷന്‍സിന്റെ "പടന്ന കഥകള്‍" പുസ്തക സമര്‍പ്പണം 12/11/2018 തിങ്കളാഴ്ച രാവിലെ സ്ക്കൂളില്‍ വെച്ച് നടന്നു. സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പത്ത് പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് മെമ്പരും സഹോര യുടെ വൈസ് പ്രസിഡണ്ടുമായ ടി.സി. സുബൈദ സ്ക്കൂള്‍ ലീഡര്‍ക്ക് കൈമാറി. സഹോര യുടെ എക്സിക്യുട്ടീവ് മെമ്പര്‍മാരായ പി. ലത്തീഫ്, രവി.പി.പി,റഹ്മാന്‍ റാസ,യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday 3 November 2018


ക്ലാസ്സിലൊരു സദ്യ

വിഭവങ്ങളുടെ പേര്, വിളമ്പേണ്ട ക്രമം എന്നിവ കണ്ടറിയാനും രുചിച്ചറിയാനും ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് അവസരമുണ്ടായി. ചന്ദ്രമതി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday 2 November 2018


നവംബര്‍ ഒന്ന് കേരളപ്പിറവി

പ്രളയദുരന്തത്തിന് ശേഷമുള്ള കേരളപ്പിറവി ദിനത്തെ, “നവകേരള സൃഷ്ടിക്കായി കുട്ടികളുടെ ആശയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കഥകളിലൂടെയും, കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും കേരളത്തെ പുനര്‍ സൃഷ്ടിച്ചുകൊണ്ട് വരവേറ്റു. സ്ക്കൂള്‍ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒര്മിച്ച് നവ കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.