FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 29 August 2014

ബ്ളോഗ് ഉദ്ഘാടനം


സ്ക്കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ ബ്ലോഗിെന്‍റ ഔപചാരികമായ ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.. പ്രസിഡണ്ട് ഷാഹൂല്‍ ഹമീദ് എം.ടി.പി. അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‍ട്രസ് ശ്രീലത ടീച്ചര്‍, അനിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Monday 25 August 2014

കവിത

7എ ക്ലാസ്സിലെ ഷില്‍ജ.എ
എഴുതിയ കവിത

Friday 22 August 2014

നാട്ടറിവ് ദിനം


ആഗസ്ത് 22 ലോക നാട്ടറിവ് ദിനം

മാനവരാശി സഹസ്രാബ്ദങ്ങള്‍ കൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.
ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ പഴയകാല കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്കറികള്‍,ഔഷധസസ്യങ്ങള്‍, നാണയങ്ങള്‍,കളിപ്പാട്ടങ്ങള്‍, എന്നിവയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. നാട്ടറിവ് ദിനത്തിെന്‍റ പ്രാധാന്യത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് അവസരം ഒരുക്കി.

Wednesday 20 August 2014

സാക്ഷരം മോണിറ്ററിംഗ്

 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചു
"സാക്ഷരം 2014” പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ പി പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് ടീം 19.08.2014 ചൊവ്വാഴ്ച വൈകുന്നേരം 5മണിക്ക് വിദ്യാലയം സന്ദര്‍ശിച്ചു. വൈകുന്നേരം 4മണിമുതല്‍ 5മണിനരെ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tuesday 19 August 2014

ചന്ദ്രിക ചങ്ങാതി


ചന്ദ്രിക ചങ്ങാതി പദ്ധതിക്ക് തുടക്കമായി

കൈതക്കാട് എ യു പി സ്കൂളില്‍ ചന്ദ്രിക ചങ്ങാതി പദ്ധതിക്ക് തുടക്കമായി.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സകൂള്‍ മനേജര്‍ ലത്തീഫ് നീലഗിരി സകൂള്‍ ലീഡര്‍ സാറാബി ടി കെ സി ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.പരിപാടിയില്‍ പി ടി എ ഭാരാവാഹികളും മാനേജ്മെെന്‍റ് ഭാരവാഹികളും പങ്കെടുത്തു.

Monday 18 August 2014

ആഗസ്ത് 15


സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി


 
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ജമായത്ത് സെക്രട്ടറി, പി.വി.മുഹമ്മദ്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി..പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പി.ടി.. യുടെയും ജമായത്തിെന്‍റ യും ഭാരവാഹികള്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനമല്‍സരം, പ്രസംഗമല്‍സരം, ക്വിസ് മല്‍സരം, പതാക നിര്‍മ്മാണം, എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി


സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉച്ചയ്‍ക്ക് മുഴുവന്‍ കുട്ടികള്‍ക്കും പായസ വിതരണം നടത്തി.

Thursday 14 August 2014

മാധ്യമം-വെളിച്ചം


മാധ്യമം-വെളിച്ചം പദ്ധതിക്ക് തുടക്കമായി
 

കൈതക്കാട് എ.യു.പി.സ്കൂളില്‍ മാധ്യമം-വെളിച്ചം പദ്ധതിക്ക് തുടക്കമായി.കെ.വി.മൂസ സ്കൂള്‍ ലീഡര്‍ സാറാബി ടി കെ സി ക്ക് പത്രം കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.. പ്രസിഡണ്ട് എം.ടി.പി.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി,പി.ടി.. വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി,ടി.കെ.ഫൈസല്‍ ,അനിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

സ്കൂള്‍ ലീഡേര്‍സ്




      സ്കൂള്‍ ലീഡര്‍                 ഡപ്യൂട്ടി ലീഡര്‍
                          സാറാബി.ടി.കെ.സി                                                   ഫാത്തിമത്ത് മഷ്റൂഷ

തെരഞ്ഞെടുപ്പ് ഫലം


സാറാബി.ടി.കെ.സി പുതിയ സ്കൂള്‍ ലീഡര്‍
ആഗസ് ത് 13ന് നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ 7A ക്ലാസിലെ സാറാബി ടി കെ സി 42 വോട്ടിെന്‍റ ഭൂരിപക്ഷത്തില്‍ വിജയിച്ചു.7A ക്ലാസിലെ ഫാത്തിമത്ത് മഷ്റൂഫ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.

 

വിജയിച്ച സ്ഥാനാര്‍ഥികളോടൊപ്പം കുട്ടികള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ആഹ്ളാദപ്രകടനം നടത്തി. ആകെ 202 വോട്ടുകളാണ് പോള്‍ ചെയ്തത്. 5 വോട്ട് അസാധുവായി.

 
ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ടിംഗ് നില:_
സറാബി.ടി.കെ.സി. : 90
ഫാത്തിമത്തുല്‍ മഷ്റൂഫ :48
ജനീഷ.എം.വി :40
ഉമ്മുഹാനിയ.ടി.കെ :02
ജസ്ന സുരേഷ് :17

Wednesday 13 August 2014

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്


സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2014-15




2014-15 വര്‍ഷത്തേക്കുള്ള സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2014 ആഗസ് ത് 13 ന് നടന്നു. തികച്ചും ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. അലി മാസ്ററര്‍, വിശ്വനാഥന്‍ മാസ്ററര്‍ എന്നിവര്‍ നേത്ൃത്വം നല്‍കി.

Tuesday 12 August 2014


സാക്ഷരം 2014

കാസര്‍കോട് ഡയററിെന്‍റ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാക്ഷരം പദ്ധതിക്ക് തുടക്കമായി.മൂന്ന് മുതല്‍ ഏഴുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും അക്ഷരജ്ഞാനവും, അടിസ്ഥാന ഭാഷാശേഷിയും ഉറപ്പിക്കുന്നതാണ് സാക്ഷരം പദ്ധതി. പദ്ധതിയുടെ സ്കൂള്‍ തല ഉദ്ഘാടനം, ഹെഡ്‍മിസ്‍ട്രസ് ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി ടി എ പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു. നഫീസത്ത് ടീച്ചര്‍, വിജയടീച്ചര്‍,ആശംസകള്‍ നേര്‍ന്നു. ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Wednesday 6 August 2014

ആഗസ്ത്-6  ഹിരോഷിമ ദിനം






ശാസ്‌ത്ര-സാമൂഹിക ശാസ്‌ത്ര ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ യു.പി. ക്ലാസുകളില്‍ യുദ്ധവിരുദ്ധ പോസ്ററര്‍ രചനാ മല്‍സരം, ചുമര്‍ പത്രികാ നിര്‍മ്മാണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.ഹെഡ്‌‍മിസ്‍ട്രസ് ശ്രീലത ടീച്ചര്‍, പ്രസന്ന ടീച്ചര്‍,അലിമാസ്‍ററര്‍ എന്നിവര്‍ നേത്ൃത്വം നല്‍കി.