FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday 17 February 2015

Farm show



" ഫാം ഷോ " -   പഠനയാത്ര

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കാര്‍ഷികപ്രദര്‍ശനം, _  "ഫാം ഷോ  2015” _  കൈതക്കാട് എ യു പി സ്ക്കൂള്‍, ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.


വിവിധതരം കൃഷിരീതികള്‍, കാലാവസ്ഥ വ്യതിയാനം, ആട്ഫാം, കോഴി ഫാം, കാര്‍ഷിക ഫല പ്രദര്‍ശനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയ നിരവധി സ്റ്റാളുകള്‍ കുട്ടികള്‍ക്ക് പുതിയ പഠനാനുഭവങ്ങള്‍ നല്‍കി. അനിത ടീച്ചര്‍, വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, യമുന ടീച്ചര്‍, എലിസബത്ത് ടീച്ചര്‍, വിശ്വനാഥന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







Amma Ariyan



അമ്മഅറിയാന്‍  2014-2015


 SSA  കാസര്‍ഗോഡിന്റെയും  BRC ചെറുവത്തൂരിന്റെയും ആഭിമുഖ്യത്തില്‍ 'അമ്മഅറിയാന്‍  2014-2015'- മൈനോറിറ്റി രക്ഷിതാക്കള്‍ക്കായുള്ള  ബോധവല്‍ക്കരണ പരിപാടി 09/02/2015 ന് കൈതക്കാട് സ്ക്കൂളില്‍ വച്ച് നടന്നു.അമ്പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു.  BRC ട്രയിനര്‍മാരായ രഞ്ജിത്ത് മാസ്റ്റര്‍, സുജാത ടീച്ചര്‍  എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.




















ഗണിതോല്‍സവം  2014-15


ഗണിതോല്‍സവത്തിന്‍റെ മുന്നോടിയായി രക്ഷിതാക്കള്‍ക്കുള്ള ശില്പശാല (സഹായഹസ്തം) 09-02-2015  തിങ്കളാഴ്ച സ്കുളില്‍ വച്ച് നടത്തി. ഇതിലൂടെ ഗണിത പഠനത്തിന്‍റെ അടിസഥാന ധാരണകളില്‍ രക്ഷിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും, ഗണിത പഠന പ്രക്രിയയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ധാരണയുണ്ടാക്കുന്നതിനും സഹായിച്ചു. ഗണിതപഠനത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍,സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍, എന്നിവ അവര്‍ക്ക് ബോധ്യപ്പെട്ടു. ഗണിതോല്‍സവ പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരും, രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് BRC ട്രെയിനര്‍ സുജാത  ടീച്ചറും നടത്തി.