FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday 23 June 2016

വായനാദിനം


വായനാദിനം ആചരിച്ചു
പി.എന്‍.പണിക്കരുടെ ചരമദിനമായ ജുണ്‍ 19 ഞായറാഴ്ച്ചയായതിനാല്‍ ദിനാചരണവും, വായനാവാരാചരണത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 20ന് തിങ്കളാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടത്തി. സ്ക്കൂള്‍ അസംപ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. വായനാവാരാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളോട് സംസാരിച്ചു.
തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ദാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2016


ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്
സമഗ്ര വിദ്യാഭ്യാസ പദ്ധതി 2016
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൈതക്കാട് എ.യു. പി. സ്ക്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പദ്ധതിയുടെ വിശദീകരണവും 15/06/2016 ബുധനാഴ്ച്ച ഉച്ചയ്ക് മൂന്ന് മണിക്ക് സ്ക്കൂളല്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
പ്രസ്തുത ചടങ്ങില്‍ വെച്ച് പയ്യങ്കി ജവാന്‍ പുരുഷ സഹായ സംഘം ഒന്ന്, രണ്ട് ക്ലാസ്സിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണം ചെയ്തു.

Tuesday 7 June 2016

പരിസ്ഥിതി ദിനം


ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി സ്ക്കൂളില്‍ നടത്തി. അസംബ്ളിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകരായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു.
തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മരത്തൈ വിതരണം ചെയ്തു.സ്ക്കൂള്‍ വളപ്പില്‍ മുഴുവന്‍ മരം നട്ട് സംരക്ഷിക്കാന്‍ ക്ളാസ്സുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തു.പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതി ക്വിസ് , പരിസ്ഥിതി ക്ലബ്ബ് രൂപീകരണം എന്നിവ നടന്നു.

Wednesday 1 June 2016

പ്രവേശനോല്‍സവം

പ്രവേശനോല്‍സവം- 2016-17
2016-17 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം  ചെയ്തുകൊണ്ട് പി.ടി.എ. യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചുകൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു. 
പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും, പി.ടി.എ. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു. 
 ഒന്നാംക്ലാസ്സിലെത്തിയ 40 കുട്ടികള്‍ക്ക്  പി.ടി.എ. യുടെ  ആഭിമുഖ്യത്തിലുള്ള പഠനോപകരണ കിറ്റ് മുന്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി വിതരണം ചെയ്തു.
ഒന്നാംക്ലാസ്സിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും കൈതക്കാട് യൂണിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരത്തൈ വിതരണം ചെയ്തു.
 ഓരോ കുട്ടിയുടെയും പേരില്‍ ഓരോ മരം സ്ക്കൂള്‍ വളപ്പില്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെ ഒരു കുട്ടി ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പായസവിതരണവും നടത്തി
.

ഒരുക്കം

ഒരുക്കം
ഏകദിന വിദ്യാഭ്യാസ ശില്പശാല (സ്ക്കൂള്‍ തലം)
2016-17  അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി 31/05/2016 ന് സ്ക്കുള്‍തല ഏകദിന ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം എം.പി.ടി.എ പ്രസിഡണ്ട് സജിത പി.പി.പി യുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് എം.ടി.പി. നിര്‍വ്വഹിച്ചു. പത്തു മണി മുതല്‍ നാല് മണി വരെയുള്ള ശില്പശാലയില്‍ ജൂണ്‍,ജൂലൈ,ആഗസ്ത് മാസങ്ങളിലെ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും, അക്കാദമിക കലണ്ടറും തയ്യാറാക്കി. പ്രവേശനോല്‍സവത്തിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തി. വിവിധ ക്ലബ്ബുകളുടെ ചുമതലകള്‍ അധ്യാപകര്‍ക്ക് വിഭജിച്ച് നല്‍കി. എല്‍പി., യുപി. എസ്.ആര്‍.ജി.കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ആദ്യത്തെ മൂന്ന് മാസത്തെ പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കി. ഓരോ അധ്യാപകരുടെയും ചുമതലകള്‍ ബോധ്യപ്പെടുത്തി. ഒന്നാം ക്ലാസ്സിലെ നവാഗതര്‍ക്ക് പഠനോപകരണ കിറ്റും , യൂണിഫോമും നല്‍കാനും പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പായസവിതരണം നടത്താനും തീരുമാനിച്ചു.