FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday 28 January 2016

റോഡ് സുരക്ഷ


റോ‍ഡ് സുരക്ഷാ ക്ലാസ്സ്
കുട്ടികളില്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി 27-01-2016 ബുധനാഴ്ച സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. റോഡ് നിയമങ്ങള്‍, റോഡില്‍ കൂടി നടക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍,അപകടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍, അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന് ക്ലാസ്സ് ഉപകരിച്ചു

കാഞ്ഞങ്ങാട് ആര്‍.ടി.. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.. സജിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ശ്രീലത ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wednesday 27 January 2016

റിപ്പബ്ലിക് ദിനം


റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി..ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീ‍ഷ്, സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ജില്ലാതല വിദ്യാരംഗം കലോല്‍സവത്തില്‍ മികച്ച പ്രകടനം നടത്തിയ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷബാന യ്ക്ക് സ്ക്കൂള്‍ മാനേജര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്ത് അനുമോദിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മല്‍സരത്തില്‍ ഏഴ് എ ക്ലാസ്സിലെ ഷബാന ഒന്നും, ഏഴ് ബി ക്ലാസ്സിലെ ദേവിക വിനോദ് രണ്ടും സ്ഥാനങ്ങള്‍ നേടി.മധുര പലഹാര വിതരണവും നടന്നു.

കാരുണ്യ നിധി


"കാരുണ്യ നിധി "കൈമാറി
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് നിരാലംബരായ ദീപു,ദിലീപ്,ദിലീഷ് എന്നീ കുട്ടികളെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംരക്ഷണ ഫണ്ടിലേക്ക് കൈതക്കാട് എ. യു.പി. സ്ക്കളിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച "കാരുണ്യ നിധി" ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, പി.ടി.എ ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ദീപു,ദിലീപ്,ദിലീപ് സംരക്ഷണ കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ക്ക് കൈമാറി.

Friday 15 January 2016

ഐ എസ് എം സ്ക്കുള്‍ സന്ദര്‍ശിച്ചു

2015-16 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പാഠ്യപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചെരുവത്തൂര്‍ ഉപജില്ല ഓഫീസര്‍ കെ.പി.പ്രകാശ്കുമാര്‍ മാസ്റ്റരും കാസറഗോഡ് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പുരുഷോത്തമന്‍ മാസ്റ്റരും ഐ എസ് എം ന്റെ ഭാഗമായി 13-01-2016 ബുധനാഴ്ച സ്ക്കൂള്‍ സന്ദര്‍ശിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാരംഗം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
എല്‍.പി യു.പി. ക്ലാസ്സുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി മാനേജ്മെന്റ്, പി.ടി.എ ഭാരവാഹികളുമായി എ.ഇ.ഒ വിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചു