FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

ABOUT US

സ്ക്കൂള്‍ ചരിത്രം


1945ന് മുമ്പ് പളളിവളപ്പില്‍ ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. സാമ്പത്തീക ബുദ്ധിമുട്ട് കൊണ്ടും കുട്ടികളുടെ ദൗര്‍ബല്യം കൊണ്ടും സ്ക്കൂള്‍ കാലഹരണപ്പെടുകയും തുടര്‍ന്ന് ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന ആലോചന സമൂഹത്തില്‍ രൂപപ്പെടുകയും തുടര്‍ന്ന് തുരുത്തി മദ്രസ്സയില്‍ വെച്ച് ടി.പി. അബ്ദുള്‍റഹിമാന്‍ ഹാജിയുടെ നേതൃത്വത്തില്‍ ഒരു സ്ക്കൂള്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയുമുണ്ടായി.
 



ആദ്യത്തെ ഹെഡ്മാസ്‍ട്രരായി ശ്രീ കുഞ്ഞികൃഷ്ണന്‍ നമ്പിയെ നിയമിക്കുകയും ചെയ്‍തു. 1954മുതല്‍ 1989 വരെ ഈ വിദ്യാലയത്തിെന്‍റ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നു നമ്പി മാസ്റ്റര്‍. 1982ല്‍ എല്‍.പി .സ്ക്കൂള്‍ യു.പി. സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും അതുവരെ മാനേജരായിരുന്ന പി.പി. അബ്‍ദുള്‍ റഹിമാന്‍ ഹാജി സ്ഥാപനം കൈതക്കാട് ജുമായത്തിന് കൈമാറുകയും ചെയ്‍തു.
ഇന്ന് ഭൗതീക സാഹചര്യങ്ങള്‍ കൊണ്ട് ചെറുവത്തൂര്‍ സബ്‍ജില്ലയില്‍ തന്നെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി കൈതക്കാട് എ.യു.പി. സ്ക്കൂള്‍ മാറിത്തീര്‍ന്നിരിക്കുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുള്ള വിദ്യാലയം മുസ്ളീം കുട്ടികളോടൊപ്പം പട്ടികജാതിക്കാരായ കുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിലുള്ള കുട്ടികളുടെയും പഠന കേന്ദ്രമാണ്.
മാനേജരും അധ്യാപകരും
സ്ക്കൂള്‍ മാനേജര്‍ - അബ്ദുള്‍ ലത്തീഫ്
അബ്ദുള്‍ ലത്തീഫ്
ഹെഡ്‌മിസ്‌ട്രസ് - പി ശ്രീലത
സീനിയര്‍ അസിസ്റ്റന്റ് - അനിത.എവി

 

No comments:

Post a Comment