FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday 16 August 2016



സ്വാതന്ത്ര്യ ദിനാഘോഷവും
രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും
എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് FFVHSS ചെറുവത്തൂര്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യരക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. GFVHSS ചെറുവത്തൂര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. വി.കെ.രാജേഷ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.
വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ.അനൂപ് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി
ഭാരവാഹികളായ അബ്ദ്ള്‍ ഷുക്കൂര്‍ ഹാജി, ലത്തീഫ് നീലഗിരി, പി.ടി.. ഭാരവാഹികളായ ഇബ്രാഹിം
തട്ടാനിച്ചേരി, നയന സുരേഷ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി
രേഖപ്പെടുത്തി.
സ്വാതന്ത്ര്യ ക്വിസ്സ് മല്‍സരം,പതാക നിര്‍മ്മാണം,ദേശഭക്തിഗാന മല്‍സരം,തുടങ്ങിയവ നടത്തി. മധുര പലഹാര വിതരണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം" നൃത്ത സംഗീത ശില്‍പം
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ചു.

Saturday 6 August 2016


ആഗസ്ത് 6 ഹിരോഷിമാ ദിനം
ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മല്‍സരവും പ്രദര്‍ശനവും, ക്വിസ് മല്‍സരവും നടത്തി.
വിശ്വനാഥന്‍ മാസ്റ്റര്‍,പ്രസന്ന ടീച്ചര്‍,റഹ്മത്ത് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്

2016 ആഗസ്ത് 10ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ സംശയനിവാരണത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 06/08/2016 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂളില്‍ വെച്ച് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പി.ടി.എ ഭാരവാഹികളായ ടി.കെ.ഫൈസല്‍, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday 2 August 2016


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2016-17.
നാല് സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. വിശ്വനാഥന്‍ മാസ്റ്റര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബാലറ്റ് പേപ്പര്‍
തെരഞ്ഞെടുപ്പ് ഫലം.
2016-17 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലീഡറായി റയിസാ റിയാസ് (7B) നെയും, ഡപ്യൂട്ടി ലീഡറായി നൗഷീന..സി.(7A) യെയും തെരഞ്ഞെടുത്തു.
  
സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് : 178
റയിസ റിയാസ് ( ഏഴ്-ബി) : 72
നൗഷീന എ.സി. (ഏഴ്-) : 50
മുഷ്റിഫ.ടി.കെ.എം (ഏഴ്-) : 29
ഫൈസാന. (ആറ്-) : 24
അസാധു : 03
            സ്ക്കൂള്‍ ലീഡര്‍
റയിസ റിയാസ്.ടി.പി.    ഏഴ്-ബി 
നൗഷീന.എ.സി.      ഏഴ്-എ

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു