FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday 17 February 2016


മെട്രിക് മേള 2015-16
ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോ‌ടു കൂടിയാണ് ജില്ലയുടെ തനതു പ്രവര്‍ത്തനമായ മെട്രിക് മേള സംഘ‌ടിപ്പിക്കുന്നത്.
3,4 ക്ലാസിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട യുണിറ്റുകളെ ആധാരമാക്കി മെട്രിക് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിന്റെ തുടര്‍പ്രവര്‍ത്തനം എന്ന രീതിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച്ച മെട്രിക് ക്യാമ്പും
സംഘ‌ടിപ്പിച്ചു.
 പിറന്നാള്‍ കലണ്ടര്‍ നിര്‍മ്മാണം
സ്കെയില്‍ നിര്‍മ്മാണം
ബാഗിന്റെ ഭാരം 

തൂക്കക്കട്ടി നിര്‍മ്മാണം
ഗണിതക്ലാസ് കൈകാര്യം ചെയ്യുന്ന സതി,ചന്ദ്രമതി,ശൈലജ എന്നിവര്‍ നേതൃത്വം നല്‍കി.ഒരു ദിവസം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ വളരെയധികം ഉല്‍സാഹത്തോടെ പങ്കെടുത്തു.
 

സാന്ത്വനസ്പര്‍ശം
 
നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനു
വേണ്ടി കൈതക്കാ‍ട് എ.യു.പി സ്ക്കൂള്‍ നന്മ ക്ലബ്ബും കൈതക്കാ‍ട് യൂണിറ്റി
ക്ലബ്ബും സംയുക്തമായി ചേര്‍ന്ന്, ഉപയോഗിക്കാന്‍ ക‍ഴിയുന്നതും കാലാവധിയുള്ളതുമായ മരുന്നുകള്‍ ശേഖരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറുന്ന പദ്ധതിക്ക് തുടക്കമായി.വിദ്യാര്‍ത്ഥികള്‍ വീടുകളി‍ല്‍ നിന്നും ശേഖരിച്ച മരുന്നുകള്‍ കൈതക്കാ‍ട് യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറിയ
ച‍ടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.. വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി,യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.